കോഴിക്കോട്: സ്വകാര്യ ബസുകളിലും "പ്രിയദർശിനി’പദ്ധതി നടപ്പിലാക്കിയാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളം സർക്കാർ നൽകണമെന്ന് സ്വകാര്യബസുടമകൾ.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബസുടമകൾ മുന്നോട്ടുവച്ച നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.
സ്ത്രീകൾക്ക് സൗജന്യമായി സ്വകാര്യബസിൽ യാത്ര ചെയ്യാൻ കിലോമീറ്ററിന് സർക്കാർ 55 രൂപ നല്കണമെന്നുള്ള നിർദേശമാണ് ബസുടമകൾ മുന്നോട്ടുവച്ചിട്ടുള്ളത്. അറകുറ്റപ്പണി, ഇന്ധനച്ചിലവ് മുതലായവ ബസുടമകൾ വഹിക്കും.
ഡ്രൈവറെ ബസുടമകൾ നിയമിക്കുമെങ്കിലും ശമ്പളം സർക്കാർ നല്കണമെന്നാണ് വ്യവസ്ഥ. ഒരു ദിവസം 300 കിലോമീറ്റർ ഓടുന്ന സ്വകാര്യ ബസിന് 16,500 രൂപ ലഭിക്കുമെന്നും സ്വകാര്യബസ് വ്യവസായത്തിന് ഇത് ഉണർവാകുമെന്നും മന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിൽ പറയുന്നു.